ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വീണ്ടും കോടീശ്വരനായത് പ്രവാസി മലയാളി; സമ്മാനമായി ലഭിക്കുന്നത് 7 കോടിയിലധികം രൂപ

    ദുബായ്: പ്രവാസി മലയാളിയെ വീണ്ടും സമ്മാനാർഹനാക്കി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്. ഒരു മില്യണ്‍ യുഎസ് ഡോളറാണ് (7.27 കോടിയോളം രൂപ) സമ്മാന തുകയായി ലഭിക്കുക. പ്രവാസി മലയാളിയായ ശരത് കുന്നുമ്മലാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഫെബ്രുവരി രണ്ടിന് ശരത് ഓണ്‍ലൈനിലൂടെ എടുത്ത 4275 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മനാനം ലഭിച്ചത്.

    നറുക്കെടുപ്പില്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ റിയ രൂപേഷിന് ബിഎം ഡബ്ല്യു എക്‌സ് 6 കാര്‍ സമ്മാനമായി ലഭിച്ചു. റിയയുടെ പേരില്‍ അച്ഛനാണ് ജനുവരി 16-ന് ടിക്കറ്റെടുത്തത്. ഏഴു വര്‍ഷത്തോളമായി അബുദാബിയില്‍ താമസക്കാരാണിവര്‍.