മുളയിൽ ഇന്ദ്രജാലം  തീർത്ത് വായാളി… രാജ്യത്തെ ആദ്യത്തെ മുള ബാൻഡ്

മുളകൊണ്ടുള്ള വാദ്യ ഉപകരണങ്ങൾ ഉപയോഗിച്ച് സംഗീത പരിപാടി അവതരിപ്പിക്കുന്ന രാജ്യത്തെ പ്രഥമ ബാൻഡ് എന്ന അംഗീകാരം ഇനി വായാളിക്ക് സ്വന്തം .അന്താരാഷ്ട്ര പ്രശസ്തമായ റോളിങ്ങ് സ്റ്റോൺ ആണ് ഈ അംഗീകാരം ഗ്രാമ തനിമ വിളിച്ചോതുന്ന വായാളിക്ക് നൽകിയത്. തൃശൂർ ജില്ലയിലെ   അരങ്ങോട്ടുകര എന്ന ഒരു സാധാരണ വള്ളുവനാടൻ ഗ്രാമത്തിൽ നിന്നുള്ള കലാകാരൻമ്മാർ കഴിഞ്ഞ പത്ത് വർഷമായി നടത്തുന്ന പ്രയത്നങ്ങൾക്ക് ഉള്ള അംഗീകരം കൂടിയാണിത്.
image-1അന്യം നിന്ന് പോയ മുളകൊണ്ടുളള വിവിധ വാദ്യ ഉപകരണങ്ങൾ വായാളിയി കണ്ടെടുത്ത് പുനരുജീവിച്ചു . ഗോത്ര വിഭാഗങ്ങൾ  ഉപയോഗിക്കുന്ന  സംഗീത  ഉപകരണങ്ങളാണ്  പ്രധാനമായും ഇവർ ഉപയോഗിക്കുന്നത് .ഇങ്ങനെ കണ്ടടുത്ത ഉപകരണങ്ങളിൽ പലതും പരിഷികൃത സംഗീതം നിഷ്കർഷിക്കുന്ന സ്വരസ്ഥാനങ്ങൾക്ക്  യോജിക്കുന്നതായിരുന്നല്ല,അവയെ സോപാന സംഗീത വിദഗ്ദ്ധൻ ഞരളത്ത് ഹരിഗോവിന്ദൻ്റെ സഹായത്തോടെ പരിഷ്ക്കരിച്ചെടുക്കുക എന്നത് എറെ ശ്രമകരമായിരുന്നു എന്ന് വായാളിയുടെ ഡയറക്ട്ടർ വിനോദ് പറയുന്നു.

ആഗ്രഹിക്കുന്ന രീതിയിൽ ശബ്ദം പുറപ്പെടുവിക്കുന്ന ഉപകരങ്ങൾ ലഭിക്കാതെ വന്നപ്പോൾ  സംഘാംഗങ്ങൾ  ഒാരോരുത്തരും ഉപകരണങ്ങൾ നിർമ്മിക്കാൻ തുടങ്ങി. ഇപ്പോൾ ഇൻ്റർനെറ്റിൻ്റെ സഹായത്തോടെ പുതിയ പരീക്ഷണങ്ങൾ നടത്തുന്നുമുണ്ട്.സുജിൽ ഏലിയാസും രാജേഷും മനോഹരനുമാണ് ഈ വിഭാഗത്തിന് നേതൃത്വം നൽകുന്നത്.

ഒാടക്കുഴൽ വായിക്കുന്ന വിഷ്ണു ,സജീവ് എന്നിവരാണ് ബാൻഡ് നയിക്കുന്നത് .കികര ,ബുംബെ,തംബൂർ ,ഭാഗു,ഷോർട്ട് ഡ്രം ,സെവൻ ഹോൾസ് കിരട്ടെ, പീപ്പി എന്നിങ്ങനെ സ്വദേശിയവും വൈദേശികവുമായ നിരവധി ഉപകരണങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്.ഒറ്റൊരംഗമായ  പ്രദീപാണ്  സംഗീത സംവിധാനം നിർവ്വഹിക്കുന്നത് .

ഇരിഞ്ഞാലക്കുട നാടക കളരിയിൽ  2004ൽ നടന്ന ശിൽപ്പശാലയാണ് ബാനഡിൻ്റെ തലവര മാറ്റിക്കുറിച്ചത് .ജപ്പാനിൽ നിന്നുള്ള ടോമായോ എന്ന മുള സംഗീത വിദഗദ്ധൻ  പരുപാടിയിൽ പങ്കെടുത്തിരുന്നു. റിഥം ഫെസ്റ്റിവെലിൽ  പരുപാടി അവതരിപ്പിക്കാനായി ജപ്പാനിലേക്ക് ക്ഷണിച്ചു .അതുവരെ നാടൻ സംഗീത സാധ്യതകൾ മാത്രം അറിഞ്ഞിരുന്ന വായാളിക്ക് മുന്നിൽ തുറന്ന് കിട്ടിയത് വലിയ ലോകമായിരുന്നു. പുതിയ ശബ്ദങ്ങൾ സൃഷിട്ടിക്കാനാകുന്ന ഉപകരണങ്ങളെക്കുറിച്ച് കണ്ടറിഞ്ഞതും ഇവിടെ വെച്ചു തന്നെ കർണ്ണാട്ടിക് രാഗമായ ഹംസ്വധ്വനിയും ബിഥോവൻ്റെ സിംഫണിയുമൊക്കെ മുളയിലുടെ വായിച്ച് രാഗ വിസ്മയം തീർക്കുന്ന ഇവർ ആരും തന്നെ ശാസ്ത്രീയ രീതിയിൽ സംഗീതം പഠിച്ചവരല്ല .സംഗീതത്തോടുള്ള ആടങ്ങാത്ത അഭിനിവേശം മൂലം എത്തിപ്പെട്ടവരും ജീവിക്കാൻ വേണ്ടി വിവിധ തൊഴിൽ ചെയ്തിരുന്നവരാണ്. മുളയുടെ സംഗീതത്തിൻ്റെ അന്ത സാധ്യതകൾ കണ്ടത്തിയ ഈ കൂട്ടായ്മ രാജ്യത്തിന് അകത്തും പുറത്തും നിരവധി  സംഗീത യാത്രകൾ നടത്തിക്കഴിഞ്ഞു.