ദേഖോ അപ്ന ദേശ് പ്രചരണത്തിന്റെ കീഴിൽ വിനോദസഞ്ചാര മന്ത്രാലയം ,സ്വയം തൊഴിൽ കണ്ടത്തിയ സ്ത്രീകളുടെ സംഘടനയായ സേവായ്ക്കും(SEWA) വിനോദ സഞ്ചാരികൾക്കു വീടുക വാടകയ്ക്കു കൊടുക്കുന്നതിനുള്ള കേന്ദ്രമായ Airbnb യ്ക്കുമൊപ്പം “രാജ്യത്തെ ഗ്രാമീണ കൈത്തറി മേഖലയുടെ വളർച്ച ” എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു

ന്യൂഡൽഹി , മാർച്ച് 08, 2021

ദേഖോ അപ്ന ദേശ് പ്രചരണത്തിന്റെ കീഴിൽ വിനോദസഞ്ചാര മന്ത്രാലയം സ്വയം തൊഴിൽ കണ്ടത്തിയ സ്ത്രീകളുടെ സംഘടനയായ സേവായ്ക്കും(SEWA) വിനോദ സഞ്ചാരികൾക്കു വീടുകൾ വാടകയ്ക്കു കൊടുക്കുന്നതിനുള്ള കേന്ദ്രമായ Airbnb യ്ക്കുമൊപ്പം രാജ്യത്തെ ഗ്രാമീണ കൈത്തറി മേഖലയുടെ വളർച്ച ” എന്ന വിഷയത്തിൽ 2021 മാർച്ച് 6 ന് വെബ്ബിനാർ സംഘടിപ്പിച്ചു

രാജ്യത്തെ അനൗദ്യോഗിക സാമ്പത്തിക വ്യവസ്ഥയിൽ സ്വയംതൊഴിൽ കണ്ടെത്തുന്ന, വനിത ജീവനക്കാരുടെ വരുമാനം വർധിപ്പിക്കുന്നതിലൂടെ, സ്ത്രീശാക്തീകരണം ഉറപ്പാക്കുന്നത്
വെബ്ബിനാർ ചർച്ച ചെയ്തു.

രാജ്യത്തെ ടെക്സ്റ്റൈൽ മേഖലയിലുള്ള വനിതകളെ ശാക്തീകരിക്കുന്നത് ലക്ഷ്യമിട്ട് 1972 ലാണ് സ്വയം തൊഴിൽ ചെയ്യുന്ന വനിതകൾക്കായുള്ള അസോസിയേഷനായ – SEWA ക്ക് തുടക്കമായത്. അസംഘടിതമേഖലയിലെ വനിത ജീവനക്കാർക്കായി ദേശീയതലത്തിലുള്ള ഏക യൂണിയനാണ് സേവ. രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ നിന്നുള്ള ഒന്നര ദശലക്ഷം വനിത ജീവനക്കാരാണ് നിലവിൽ ഇതിൽ അംഗങ്ങളായി ഉള്ളത്.

ഇന്ന് സേവയുടെ അംഗങ്ങളിൽ 35 ശതമാനവും യുവതികളാണ്. വിനോദ സഞ്ചാര മേഖലയിലെ സേവയുടെ പ്രവർത്തനങ്ങൾ കുറച്ചു വർഷങ്ങൾക്കു മുൻപാണ് ആരംഭിച്ചത് . ഗുജറാത്തിൽ ഇപ്പോൾ തന്നെ ഈ മേഖലയിൽ വലിയ വിജയമായി മാറാൻ സേവയ്ക്ക് കഴിഞ്ഞിട്ടുണ്ട്

.
Airbnb യ്ക്ക് സേവയുമായി പങ്കാളിത്തമുണ്ട്. പതിനഞ്ചോളം വിദേശ രാജ്യങ്ങളിൽ നിന്നായി 4500 ലേറെ അതിഥികൾക്കാണ് നാൽപതോളം വരുന്ന സേവ ഹോംസ്റ്റേകൾ ഇതുവരെ താമസ സൗകര്യമൊരുക്കിയത്

രാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇന്ത്യയുടെ സംസ്കാരവും പൈതൃകവും നേരിട്ട് അനുഭവിക്കുന്നതിന് അവസരമൊരുക്കുന്നതിനൊപ്പം , പാർശ്വവൽക്കരിക്കപ്പെട്ട വനിതാ സംരംഭകർക്ക് മികച്ച വരുമാനവും ഈ പങ്കാളിത്തത്തിലൂടെ ഉറപ്പാക്കുന്നു

ദേഖോ അപ്ന ദേശ് വെബ്ബിനാർ പരമ്പര താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്

https://www.youtube.com/channel/UCbzIbBmMvtvH7d6Zo_ZEHDA/featured

ഇതിനു പുറമേ വിനോദസഞ്ചാര മന്ത്രാലയത്തിലെ എല്ലാ സമൂഹമാധ്യമങ്ങളിലും ഇത് ലഭ്യമാക്കിയിട്ടുണ്ട്