കൊല്ലം സീറ്റിൽ പേരില്ല, പ്രവർത്തകയ്ക്കു മുന്നിൽ പൊട്ടിക്കരഞ്ഞ് ബിന്ദു കൃഷ്ണ

കൊല്ലം : നിയമസഭാ സീറ്റിനെ ചൊല്ലി കൊല്ലം കോണ്‍ഗ്രസ് ഓഫീസില്‍ വൈകാരിക നിമിഷങ്ങള്‍. പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു. ബിന്ദു മത്സരിക്കണമെന്നാവശ്യപ്പെട്ട്  മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നെത്തിയ വനിതാ പ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് ബിന്ദുകൃഷ്ണ വികരാധീതയായത്.

‘ഞങ്ങളുടെ കണ്ണീരൊപ്പാനിരുന്ന വ്യക്തിയാണ് ബിന്ദു കൃഷ്ണ. അവരെ കവിഞ്ഞ് ഇവിടെ ആര് നിന്നാലും തോല്‍പ്പിക്കും’, മത്സ്യത്തൊഴിലാളികളുടെ പൂര്‍ണ്ണപിന്തുണ ബിന്ദുവിനുണ്ടെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് ലഭിച്ചേക്കില്ലെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവെച്ചിരുന്നു. അതേ സമയം തന്നോട് കുണ്ടറ സീറ്റില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെന്നും അവിടെ മത്സരിക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു.