സൂര്യൻ സാക്ഷി.. കാനായി പ്രവചിച്ചു.. നേമത്തിന്റെ അഭിമാനമായി കുമ്മനം വൻ ഭൂരിപക്ഷത്തിൽ വിജയിക്കും!

നേമത്തെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ ആർട്ടിസ്റ്റ് കാനായി കുഞ്ഞിരാമനെ സന്ദർശിക്കവേ സൂര്യ ഭഗവാനെ സാക്ഷിയാക്കിയാണ് കാനായി കുമ്മനതിനു വേണ്ടി തിരഞ്ഞെടുപ്പ് വിജയം പ്രവചിച്ചത്.

“കുമ്മനം നേമത്തിന്റെ അഴകാണ്. രാഷ്ട്രീയത്തിന് അതീതമായി ജനം കുമ്മനത്തെ വിജയിപ്പിക്കും. നേമത്തിന്റെ മണ്ണ് കൃഷിയും ആത്മീയതയും ചേർന്നതാണ്. ആത്മീയ അടിത്തറയുള്ള കുമ്മനത്തെ പോലെയുള്ള ആദർശശാലികൾ ഇവിടെ ജയിച്ചു വന്നാൽ പരിവർത്തനം സുനിശ്ചിതമാണ്. “

കാനായി കുമ്മനത്തെ അനുഗ്രഹിച്ചാണ് യാത്രയാക്കിയത്.