മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്,   എന്നീ സംസ്ഥാനങ്ങളിൽ   പ്രതിദിന കോവിഡ് കേസുകളിൽ വർധന തുടരുന്നു  .

രാജ്യത്ത് 6.1 കോടിയിലധികം കോവിഡ് വാക്സിൻ ഡോസ്   നൽകി.

മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്,  എന്നീ 6 സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നു. പുതിയ കേസുകളിൽ 78.56%വും ഈ ആറു സ്ഥാനങ്ങളിൽ നിന്നും  .  കഴിഞ്ഞ 24 മണിക്കൂറിൽ 56,211 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.  മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ – 31,643. പഞ്ചാബിൽ 2868 പേർക്കും കർണാടകയിൽ 2792 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 5,40,720 ആയി.  ഇത് രാജ്യത്തെ  ആകെ രോഗബാധിതരുടെ 4.47 ശതമാനമാണ്.കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ  18,912 പേരുടെ കുറവ് രേഖപ്പെടുത്തി. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടകം, ചത്തീസ്ഗഡ്  എന്നീ സംസ്ഥാനങ്ങളിൽ ആണ് നിലവിൽ ചികിത്സയിലുള്ള രോഗികളുടെ 79.64%.ഇതിൽ മഹാരാഷ്ട്ര യിൽ മാത്രം 62% രോഗികൾ.

ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 10, 07,091 സെഷനുകളിലായി  6.11 കോടി (6,11,13,354) കോവിഡ് വാക്സിൻ ഡോസ് വിതരണം ചെയ്തു.

ഇതിൽ 81,74,916 ആരോഗ്യപ്രവർത്തകർ (ഒന്നാം ഡോസ്), 51,88,747 ആരോഗ്യപ്രവർത്തകർ (രണ്ടാം ഡോസ് ),89,44,742 മുന്നണിപ്പോരാളികൾ (ഒന്നാം ഡോസ് ),37,11,221 മുന്നണി പ്രവർത്തകർ (രണ്ടാം ഡോസ്), 45 വയസ്സിനു മുകളിൽ പ്രായമുള്ള നിശ്ചിത രോഗങ്ങളുള്ള 68,72,483 പേർ (ആദ്യ ഡോസ് ), 405 പേർ ( രണ്ടാം ഡോസ് ),60 വയസ്സിനു മുകളിൽ പ്രായമുള്ള 2,82,19,257(ആദ്യ ഡോസ്),1583(രണ്ടാം ഡോസ്) ഗുണഭോക്താക്കൾ എന്നിവർ ഉൾപ്പെടുന്നു.

വാക്സിനേഷൻ യജ്ഞത്തിന്റെ 73-ാമത്ദിവസം (മാർച്ച്‌ 29) 5,82,919 ഡോസ് വാക്സിൻ വിതരണം ചെയ്തു.  ഇതിൽ  5,51,164 ഗുണഭോക്താക്കൾ ആദ്യ ഡോസ്  വാക്സിനും 31,755 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.

രാജ്യത്ത് ഇതുവരെ 1,13,93,021 പേർ രോഗ മുക്തരായി. 94.19% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 37,028 പേർ രോഗ മുക്തരായി.