യൂസഫലിയോട് രണ്ട് കോടി ആവശ്യപ്പെട്ടിട്ടില്ല; പ്രചാരണം വ്യാജമെന്ന് സ്ഥലമുടമ

വ്യവസായി യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ അടിയന്തരഘട്ടത്തില്‍ തന്റെ സ്ഥലത്ത് ലാന്‍ഡ് ചെയ്തതിന്റെ പേരില്‍ പണമാവശ്യപ്പെട്ടിട്ടില്ലെന്ന് സ്ഥലമുടമ നിക്കോളസ്. താന്‍ രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും തനിക്ക് പണം ആവശ്യമില്ലെന്നും നിക്കോളസ് പറയുന്നു.