പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന വാക്കു പാലിക്കാൻ ഇനിയെങ്കിലും ജലീൽ തയാറാകുമോ? പി.കെ ഫിറോസ്

    കോഴിക്കോട്: കെ ടി ജലീലിനെതിരായ ആരോപണങ്ങള്‍ കടുപ്പിച്ച് പി കെ ഫിറോസ്. ഹൈക്കോടതി വിധി എതിരാകുമെന്നത് കൊണ്ടായിരുന്നു ജലീലിന്റെ രാജി.
    മന്ത്രിയുടെ ഹര്‍ജി ഫയലില്‍ പോലും സ്വീകരിക്കാതെയാണ് ഹൈക്കോടതി തള്ളിയത്.  ഇനിയെങ്കിലും മുഖ്യമന്ത്രി മൗനം വെടിയണം. എന്തിന് മുഖ്യമന്ത്രി ഇതിന് കൂട്ടുനിന്നുവെന്ന് പുറത്ത് പറയണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു.
    തെറ്റ് ചെയ്‌തെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം എന്ന് ജലീല്‍ നിയമസഭയില്‍ പറഞ്ഞിരുന്നു, ലോകായുക്തയുടെ കണ്ടെത്തല്‍ ഹൈക്കോടതി കൂടി ശരിവെച്ചു ഇനി വാക്ക് പാലിക്കാന്‍ ജലീല്‍ തയ്യാറുണ്ടോയെന്നാണ് ഫിറോസിന്റെ വെല്ലുവിളി.

    കള്ളംപറഞ്ഞതില്‍ ജലീലിന് കുറ്റബോധമുണ്ടോയെന്ന് ചോദിച്ച ഫിറോസ് മേയ് രണ്ടിന് യുഡിഎഫ് അധികാരത്തില്‍ വരുമെന്നും പിണറായി വിജയനെതിരായ പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ട് പോകുമെന്നും അവകാശപ്പെട്ടു.

    ജലീലിന്റെ മുഖം വികൃതമാണ്, അത് സര്‍ജറി കൊണ്ടല്ല. യഥാര്‍ത്ഥമുഖം ഇപ്പോള്‍ ജനം കണ്ടു. മാധ്യമങ്ങളുടെ മുന്നില്‍ ജലീല്‍ വരണം പി കെ ഫിറോസ് ആവശ്യപ്പെട്ടു.