ദുബായ്: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു.എ.ഇ. പ്രവേശന വിലക്കേര്‍പ്പെടുത്തുന്നു. ഈ മാസം 24 മുതല്‍ വിലക്ക് പ്രാബല്യത്തിലാകും. ശനിയാഴ്ച മുതല്‍ 10 ദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്.
കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനം പുനപ്പരിശോധിക്കും. കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങിയവര്‍ക്കും ഇതുവഴി ട്രാന്‍സിറ്റ് യാത്ര ചെയ്തവര്‍ക്കും യു.എ.ഇയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് വിവരം. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഇത് സംബന്ധിച്ച് എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ് വിമാനക്കമ്പനികള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്.