ബോളിവുഡ് നടി ദീപിക പദുക്കോണിന് കൊവിഡ്

മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോണിന് കൊവിഡ് സ്ഥിരീകരിച്ചു. ദീപികയുടെ പിതാവ് പ്രകാശ് പദുക്കോണിനെ കൊവിഡ് രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനും കൊവിഡ് ബാധിച്ചത്. പത്തു ദിവസം മുമ്പ് രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയതിനുശേഷം കുടുംബം ചികിത്സ തേടിയിരുന്നു.

കൊവിഡ് സമയത്ത് മാനസികാരോഗ്യം ശ്രദ്ധിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പറഞ്ഞു കൊണ്ട് ദീപിക നേരത്തെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. 83, ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ എന്നിവയാണ് ദീപികയുടെതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.