ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രൊപ്പൊലീത്ത കാലം ചെയ്തു

    ഇന്നു പുലർച്ചെ 1.15ന് കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ആയിരുന്നു മെത്രൊപ്പൊലീത്തയുടെ അന്ത്യം. 104 വയസ് ആയിരുന്നു.                                              ഇരവിപേരൂർ കലകമണ്ണിൽ കെ ഇ ഉമ്മൻ കശിശായുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27ന് ആയിരുന്നു ജനനം. ഇരവിപേരൂർ, മാരാമൺ, കോഴഞ്ചേരി എന്നിവിടങ്ങളിലായുള്ള സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ആലുവ യു സി കോളേജിൽ ബിരുദപഠനത്തിന് ചേർന്നു.ബംഗളൂരു, കാന്റർബെറി എന്നിവിടങ്ങളിൽ നിന്നായി വേദശാസ്ത്രവും പഠിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പ് ആയിരുന്നു ക്രിസോസ്റ്റം തിരുമേനി. 2018ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.