തിരുവനന്തപുരം പ്രസ് ക്ലബ്ബ് – സായിഗ്രാം കമ്മ്യൂണിറ്റി കിച്ചൻ

സംസ്ഥാനം ഇന്ന് മുതൽ സമ്പൂർണ ലോക്ക് ഡൗണിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും മാധ്യമ പ്രവർത്തകർക്ക് പരമാവധി സഹായമെത്തിക്കുന്നതിനും തിരുവനന്തപുരം പ്രസ് ക്ലബും സായിഗ്രാമും രംഗത്തിറങ്ങുകയാണ്..

ഇതിന്റെ ആദ്യ ഘട്ടമായി ഒരു കമ്മ്യൂണിറ്റി കിച്ചൻ പ്രസ് ക്ലബിൽ ഇന്ന് പ്രവർത്തനം തുടങ്ങുന്നു. ഹോട്ടലുകൾ പ്രവർത്തിക്കാത്തതുമൂലം ആശങ്കയിലാവുന്ന മാധ്യമ പ്രവർത്തകർക്ക് ഉച്ചഭക്ഷണം ക്ലബിൽ തന്നെ തയ്യാറാക്കുന്നതോടൊപ്പം നഗരത്തിൽ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്ന മറ്റുള്ളവർക്കും ഉച്ചഭക്ഷണം നൽകുമെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് സോണിച്ചൻ പി. ജോസഫും സെക്രട്ടറി എം. രാധാകൃഷ്ണനും സായിഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടർ കെ. എൻ. ആനന്ദകുമാറും അറിയിച്ചു..

കമ്മ്യൂണിറ്റി കിച്ചന്റെ ഉദ്‌ഘാടനം രാവിലെ 10 ന് പ്രസ് ക്ലബ്ബിലും അശരണർക്ക് ഭക്ഷണം എത്തിക്കുന്ന പദ്ധതി ഉദ്‌ഘാടനം ഉച്ചയ്ക്ക് 12.30 ന് ശ്രീകണ്ഠേശ്വരം പാർക്കിനു മുന്നിലും നടക്കും.