സസ്‌പെന്‍സ് ത്രില്ലര്‍ ‘ദി ലാസ്റ്റ് ടു ഡെയ്സ്’, നീസ്ട്രിമിൽ എത്തി

കൊച്ചി, മെയ് 28, 2021: മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ യുവതാരം ദീപക് പറമ്പോല്‍ നായകനാകുന്ന ത്രില്ലര്‍ ചിത്രം, ‘ദി ലാസ്റ്റ് ടു ഡെയ്സ്’ നീസ്ട്രിമിലൂടെ റിലീസ് ചെയ്തു. സംതിങ് അൺ ഒഫിഷ്യൽ എന്ന ടാഗ് ലൈനോടു കൂടി അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സന്തോഷ് ലക്ഷ്മൺ ആണ്. ധര്‍മ്മ ഫിലിംസിന്റെ ബാനറില്‍ ഇറങ്ങിയ ചിത്രത്തിന്റെ നിർമ്മാണം വഹിച്ചിരിക്കുന്നത് സുരേഷ് നാരായണനാണ്.

സസ്പെൻസ് ത്രില്ലറായ ചിത്രം മെയ് 27നാണ് നീസ്ട്രിം വഴി പ്രദർശനത്തിനെത്തിയത്. ദീപക് പറമ്പോൽ, അതിഥി രവി, ധർമ്മജൻ ബോൾഗാട്ടി, മേജർ രവി ,നന്ദൻ ഉണ്ണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സന്തോഷ് ലക്ഷ്മണും നവനീത് രഘുവും ചേർന്നാണ്. അരുൺ രാജും സെജോ ജോണും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത്. വിനയൻ എംജെയാണ് എഡിറ്റർ. ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവ്വഹിക്കുന്നു. നിമേഷ് താനൂരാണ് ചിത്രത്തിന്റെ ആർട്ട് കൈകാര്യം ചെയ്തിരിക്കുന്നത്.