ചതിക്കാന്‍ ശ്രമിച്ചു’; യുവാവിനെ വിളിച്ചുവരുത്തി കഴുത്തില്‍ കുത്തി കാമുകി

തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവാവിനെ കാമുകി കുത്തി പരുക്കേല്‍പിച്ചു. മംഗലപുരം സ്വദേശി നിധീഷിനെയാണ് കോരാണി ജംക്ഷനില്‍ വിളിച്ചു വരുത്തിയശേഷം യുവതി കഴുത്തില്‍ കത്തികൊണ്ട് കുത്തിയത്. വെഞ്ഞാറമ്മൂട് സ്വദേശിനി രശ്മിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നിധീഷുമായി അടുപ്പമുണ്ടായിരുന്നുവെന്നും, പിന്നീട് ചതിക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് ആക്രമിച്ചതെന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. ഗുരുതരമായി പരുക്കേറ്റ നിധീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു