ഫ്ളോറിഡ (യു.എസ്): ഫ്ളോറിഡയിലെ ബില്യാര്‍ഡ്സ് ക്ലബ്ബിന് പുറത്തുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണ് (പ്രാദേശിക സമയം) വെടിവെപ്പ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. തോക്കുമായി എത്തിയ മൂന്നുപേര്‍ ബില്യാര്‍ഡ്സ് ക്ലബ്ബില്‍ നടന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് നേരെ വെടിവെപ്പ് നടത്തി.
രണ്ടുപേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. 25 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് പ്രാഥമിക വിവരം. അക്രമികളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍തന്നെ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.