വകുപ്പ് ചെറുതെന്നു പറഞ്ഞ് കളിയാക്കരുത്; മന്ത്രി കെ.രാധാകൃഷ്ണന്‍

തിരുവനന്തപുരം: തനിക്ക് ലഭിച്ച വകുപ്പ് ചെറുതാണെന്നു പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ കളിയാക്കുന്നതായി മന്ത്രി കെ.രാധാകൃഷ്ണന്‍. പട്ടിക ജാതി, പട്ടിക വര്‍ഗക്കാരെ ഉയര്‍ത്താനുള്ള വകുപ്പാണത്. ഏറ്റവും വലിയ കാര്യമാണ്.

ഇനിയെങ്കിലും ചെറിയ വകുപ്പ് എന്നു പറഞ്ഞ് കളിയാക്കരുതെന്ന് രാധാകൃഷ്ണന്‍ വ്യക്തമാക്കി. കെ.ബാബുവിന്റെ പരാമര്‍ശത്തോടാണ് മന്ത്രിയുടെ പ്രതികരണം. പരാമര്‍ശം പിന്‍വലിക്കാമെന്ന് ബാബു അറിയിച്ചു.