മാധ്യമപ്രവർത്തകർക്ക് പൾസ് ഓക്സിമീറ്റർ നൽകി

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പ്രസ് ക്ലബ്ബ് അംഗങ്ങളായ മാധ്യമപ്രവർത്തകർക്ക് നൽകാനുള്ള ഓക്സിമീറ്റർ മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നും പ്രസ് ക്ലബ്ബ് പ്രസിഡന്റ് സോണിച്ചൻ പി. ജോസഫ്, സെക്രട്ടറി എം. രാധാകൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങുന്നു. വി. കെ. പ്രശാന്ത് എം. എൽ. എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് ഷൈലജ ബീഗം എന്നിവർ സമീപം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പ്രസ് ക്ലബ്ബ് അംഗങ്ങളായ മാധ്യമപ്രവർത്തകർക്ക് പൾസ് ഓക്സിമീറ്റർ നൽകി. പേരൂർക്കട ഗവണ്മെന്റ് ആശുപത്രിയിൽ പരിസ്ഥിതിദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നും പ്രസ് ക്ലബ്ബ് പ്രസിഡന്റ് സോണിച്ചൻ പി. ജോസഫ്, സെക്രട്ടറി എം. രാധാകൃഷ്ണൻ എന്നിവർ ഓക്സിമീറ്റർ ഏറ്റുവാങ്ങി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ അദ്ധ്യക്ഷനായി. വി. കെ. പ്രശാന്ത് എം. എൽ. എ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം എന്നിവർ സംസാരിച്ചു.