ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

    ലക്ഷദ്വീപിലെ വിവാദ ഉത്തരവുകൾക്ക് കേരള ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഡയറിഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവും സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിൽ നിന്ന് ബീഫ് അടക്കമുള്ള മാംസാഹാരങ്ങൾ ഒഴിവാക്കാനുള്ള ഉത്തരവുമാണ് ഹൈക്കോടതി സ്റ്റേ. ലക്ഷദ്വീപ് ഭരണകൂടത്തിനെതിരേ സ്വദേശിയായ അജ്മൽ അഹമ്മദ് നൽകിയ പൊതുതാത്‌പര്യ ഹർജിയിലാണ് ഉത്തരവ്.                                                                    കേന്ദ്രസർക്കാരിന് എതിർ സത്യവാങ്മൂലം സമർപ്പിക്കുന്നതിനുള്ള സാവകാശം കോടതി നൽകിയിട്ടുണ്ട്. അടുത്തയാഴ്ച ഹർജി വീണ്ടും പരിഗണിക്കും. അതുവരെ ഈ രണ്ട് ഉത്തരവുകളിലും തുടർ നടപടികൾ ഉണ്ടാകരുതെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.