വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം ജൂലായ് അഞ്ചിന്

    കാസർഗോഡ്: കാഞ്ഞങ്ങാട് മുനിസിപ്പല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം ജൂലായ് അഞ്ചിന് രാത്രി ഏഴിന് ഓണ്‍ലൈനായി നടക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട് ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തും. പരിപാടിയോടനുബന്ധിച്ച് മുനിസിപ്പല്‍ ലൈബ്രറി തയ്യാറാക്കിയ ഡിജിറ്റല്‍ മാഗസിനിന്‍ രണ്ടാം ലക്കത്തിന്റെ പ്രകാശനം കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ മുന്‍സെക്രട്ടറി അഡ്വ.പി.അപ്പുക്കുട്ടന്‍ നിര്‍വ്വഹിക്കും.