തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ഈ മാസം 19വരെ നീട്ടി

വിവാഹങ്ങളിൽ 50 പേർക്കും സംസ്കാര ചടങ്ങുകളിൽ 20 പേർക്കും പങ്കെടുക്കാം. സ്കൂളുകളും കോളജുകളും ബാറുകളും തിയറ്ററുകളും സ്വിമ്മിങ് പൂളുകളും അടഞ്ഞുകിടക്കും. രാഷ്ട്രീയ- സാംസ്കാരിക പൊതുപരിപാടികൾക്കും അനുമതിയില്ല. അന്തർ-സംസ്ഥാന ബസുകൾ ആരംഭിക്കാൻ തീരുമാനമില്ലെങ്കിലും അയൽ സംസ്ഥാനമായ പുതുച്ചേരിയിലേക്ക് ബസ് സർവീസുകൾ നടത്തുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷകൾ നടത്താം. കടകളുടെ പ്രവേശന കവാടത്തിൽ സാനിറ്റൈസറുകൾ വെക്കണം.                                                                                      കടകൾ അടക്കുന്നതിനുള്ള സമയം ഒരു മണിക്കൂർ നീട്ടിനൽകിയിട്ടുണ്ട്. ഇനിമുതൽ രാത്രി 9 മണിക്ക് കടകൾ അടച്ചാൽ മതി. റസ്റ്ററന്‍റുകൾ, ചായക്കടകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവക്ക് 9 മണിവരെ പ്രവർത്തിക്കാം. 50 ശതമാനം ഉപഭോക്താക്കൾ മാത്രമേ കടകളിലുണ്ടാകാവൂ.എ സി ഷോപ്പുകൾ ജനാലകളും വാതിലുകളും തുറന്നിട്ടു വേണം പ്രവർത്തിക്കാൻ.