ബസേലിയോസ് മാർത്തോമ പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവ കാലം ചെയ്തു

    കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവ(75) കാലം ചെയ്തു.പുലർച്ചെ 2.35 ന് ആയിരുന്നു അന്ത്യം.2019 നവംബറിൽ ആണ് അദ്ദേഹത്തിന് ക്യാൻസർ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു വർഷമായി ഏതാണ്ട് പൂർണമായും ആശുപത്രി വാസത്തിൽ ആയിരുന്നു .                                                                                              1946-ഓഗസ്റ്റ് 30-ന് തൃശൂർ ജില്ലയിലെ കുന്നംകുളം പഴഞ്ഞി മങ്ങാട് കൊള്ളന്നൂര് കെ.എ. ഐപ്പിന്റെയും കുഞ്ഞിട്ടിയുടെയും രണ്ടാമത്തെ മകനായാണ് അദ്ദേഹം ജനിച്ചത്. കെ.ഐ. പോൾ എന്നായിരുന്നു ആദ്യകാല നാമം.                                             2010 -ൽ ദിദിമോസ് ബാവ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് നവംബർ ഒന്നിന് പരുമല പള്ളിയിൽ വെച്ച് മാർ മിലിത്തിയോസിനെ പൗലോസ് ദ്വീതിയന് കാതോലിക്കാ ബാവയായി അഭിഷേകം ചെയ്തു.                                                                ഓർത്തഡോക്സ് സഭയിൽ ഏറെ സംഭാവന നൽകിയ കാതോലിക്കബാവ,സഭാതർക്കത്തിൽ  ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി കോടതി വിധി സമ്പാദിക്കുന്നതിൽ നിർണായക പങ്കാണ് സ്വീകരിച്ചത്.