ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയശതമാനം

    തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം. പരീക്ഷ എഴുതിയ 99.47% പേർ ഇത്തവണ വിജയിച്ചു. കഴിഞ്ഞ വർഷം 98.82 ശതമാനമായിരുന്നു വിജയം.  4,21,887 റഗുലർ വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 4,19,651 വിദ്യാർഥികൾ ഉന്നതപഠനത്തിന് അര്‍ഹത നേടിയതായി ഫലം പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിവിധ സര്‍ക്കാര്‍ വെബ് സൈറ്റുകൾ വഴി മൂന്നുമണി മുതൽ ഫലം ലഭ്യമാകും. ഗൾഫിൽ ആകെ 9 സെന്ററുകളുണ്ട് അവിടെ 97.03 % വിജയമാണ് ഉണ്ടായിരിക്കുന്നത്. മൂന്നു വിദ്യാലയങ്ങൾ സമ്പൂർണ വിജയം കരസ്ഥമാക്കി. ലക്ഷദ്വീപിൽ 9 സെന്ററുകളുണ്ട്. ഇവിടെ 96.81% വിജയം.

    എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ 1,21,318.

    • വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂജില്ല കണ്ണൂരാണ് (99.85%).
    • വിജയശതമാനം കുറഞ്ഞ റവന്യൂ ജില്ല – വയനാട് (98.13%).
    • വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല – പാല (99.97%)
    • വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല – വയനാട് (98.13%).
    • ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം- 7838