പുലിറ്റ്‌സര്‍ ജേതാവ്‌ ഡാനിഷ്‌ സിദ്ദിഖി കൊല്ലപ്പെട്ടു

    പുലിറ്റ്‌സര്‍ ജേതാവും  പ്രശസ്ത ഫോട്ടോഗ്രാഫറുമായ  ഡാനിഷ് സിദ്ദിഖി അഫ്‌ഗാനിസ്‌ഥാനിൽ കൊല്ലപ്പെട്ടു.റോയിട്ടേഴ്സ് ചീഫ് ഫോട്ടോഗ്രാഫറായ ഡാനിഷ്‌ കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിലെ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.
    റോയിട്ടേഴ്സിന്റെ ഇന്ത്യയിലെ മൾട്ടിമീഡിയ ടീമിന്റെ നേതൃത്വം ഡാനിഷിനായിരുന്നു. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന അഫ്‌ഗാൻ മേഖലയിലാണ് ഡാനിഷ് ഉണ്ടായിരുന്നതെന്ന് വാര്‍ത്താ ഏജന്‍സികൾ റിപ്പോർട്ട് ചെയ്‌തു