ബി എസ് യെദിയൂരപ്പ രാജി വെച്ചു

    കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജി വെച്ചു.ദുഃഖത്തോടെയല്ല രാജിവെക്കുന്നതെന്നും, നരേന്ദ്ര മോദിയും, അമിത് ഷായും, നദ്ദയും മുഖ്യമന്ത്രിയായി തനിക്ക് രണ്ടു വര്‍ഷങ്ങള്‍ നല്‍കിയെന്നും, അവരോടെല്ലാം എത്ര നന്ദി പറഞ്ഞാലും തീരില്ല എന്നും  യെദിയൂരപ്പ പറഞ്ഞു.                                                                          കര്‍ണാടക ബി ജെ പിയില്‍ കലഹം രൂക്ഷമാണ്. ഈയിടെ യെദിയൂരപ്പയ്ക്കെതിരെ നേതാക്കള്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. യെദിയൂരപ്പയുടെ ഭരണം പരാജയമാണെന്നും മുഖ്യമന്ത്രിയെ മുന്‍നിര്‍ത്തി മകന്‍ വിജയേന്ദ്രയാണ് ഭരണം നിയന്ത്രിക്കുന്നതെന്നുമാണ് എതിര്‍പക്ഷത്തിന്റെ പ്രധാന വിമര്‍ശനം.                            ആരോഗ്യ കാരണങ്ങളല്‍ രാജിവെക്കാന്‍ അനുവദിക്കണമെന്നും പകരം മകന്‍ വിജേന്ദ്രയക്ക് പദവി നല്‍കണമെന്നും യെദിയൂരപ്പ നേതൃത്യത്തോട് ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു.