ഉളനാട്‌ ഗ്രാമം ഹരിതമാക്കുന്നു 

-നിമ്മി-

പന്തളം : ‘സുന്ദരഗ്രാമം സുസ്‌ഥിരഗ്രാമം’  എന്ന മുദ്രാവാക്യവുമായി  കുളനട പഞ്ചായത്തിലെ  ഉളനാട് വാർഡിൽ നടക്കുന്ന പ്രവർത്തനം മാതൃകയാകുന്നു. ഗ്രാമത്തിന്റെ ഹരിതശോഭ നിലനിർത്താനുള്ള പ്രയത്നത്തിൽ ആണ് വാർഡ് മെമ്പർ പോൾ രാജനും വികസന സമിതിയും. ജലസമൃദ്ധി, മാലിന്യ സംസ്കരണം ,കൃഷി എന്നീ മേഖകളിയാണ് പ്രവർത്തനം കേന്ദ്രികരിച്ചിട്ടുള്ളത്.

മാലിന്യസംസ്കരണത്തിന്റെ ഭാഗമായി പ്രചാരണ പരിപാടികൾക്കു പുറമെ മാലിന്യ ശേഖരണവും നടത്തുന്നു.  മുളക്കുഴ ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം  വിദ്യാർഥികൾ , ശുചിത്വ മിഷൻ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ചാണ് ആദ്യഘട്ടം പ്ലാസ്റ്റിക് ശേഖരിച്ചതും പ്ലാസ്റ്റിക് കത്തിക്കരുതെന്ന സന്ദേശവും നൽകി.  ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ തിരുവല്ല ക്രിസ് ഗ്ലോബൽ ട്രേഡേഴ്സിന് കൈമാറി എന്ന്‌  വാർഡ്‌ മെമ്പർ അറിയിച്ചു.

ജല സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി തണ്ണീർത്തട ദിനം ആയി ഫെബ്രുവരി രണ്ടിന് ആഘോഷിക്കും . പത്തനംതിട്ട ജില്ലയിലെ തന്നെ ഏറ്റവും വലിയ തണ്ണീര്തടമായ പോളച്ചിറയുടെ സംരക്ഷണത്തിനു തുടക്കം കുറിക്കും. ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചു വരെ നീളുന്ന ഒന്നാംഘട്ട പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ രൂപം നൽകിയിട്ടുള്ളത്.