മാനസയുടെ കൊലപാതകം; രഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശി സോനു കുമാർ മോദി പിടിയിൽ

ബിഹാർ മുൻഗർ ജില്ലയിലെ ഖപ്രതാര സ്വദേശിയായ സോനു കുമാർ മോദി (21) ആണ് പിടിയിലായത്. കോതമംഗലം എസ്ഐയുടെ നേതൃത്വത്തിൽ ബിഹാറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബിഹാർ പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.സോനു കുമാർ മോദിയെ മുൻഗർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഇന്നലെ രാവിലെ ഹാജരാക്കി.