നീരജ് ചോപ്രയ്ക്ക് സ്വർണം

    ഒളിമ്പിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യ…..ജാവലിനിൽ ഫൈനലിൽ 87.58 മീറ്റർ ദൂരം എറിഞ്ഞാണ് നീരജിന്റെ സ്വർണ നേട്ടം.ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണം.

    ടോക്കിയോ ഒളിമ്പിക്സ് 2020 ൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയതിന് നീരജ് ചോപ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

    ടോക്കിയോ ഒളിമ്പിക്സ് 2020 ൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയതിന് നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ശ്രദ്ധേയമായ അഭിനിവേശത്തോടെയാണ് നീരജ്  കളിച്ചതെന്നും സമാനതകളില്ലാത്ത മനക്കരുതാണ്‌  കാണിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

    ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

    “ടോക്കിയോയിൽ ചരിത്രം രചിക്കപ്പെട്ടു! ഇന്ന് നീരജ് ചോപ്ര  നേടിയത് എന്നെന്നേക്കുമായി ഓർമ്മിക്കപ്പെടും. ചെറുപ്പക്കാരനായ നീരജ് അസാധാരണമായി നന്നായി ചെയ്തു. ശ്രദ്ധേയമായ അഭിനിവേശത്തോടെ കളിക്കുകയും സമാനതകളില്ലാത്ത മനക്കരുത്ത്‌    കാണിക്കുകയും ചെയ്തു. സ്വർണം നേടിയതിന് അഭിനന്ദനങ്ങൾ. #ടോക്കിയോ 2020”

    ടോക്കിയോ ഒളിമ്പിക്സ് 2020 ൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ബജ്‌റംഗ് പുനിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.