കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അന്വേഷണ മികവിനുള്ള മെഡലുകൾ”- 2021 സമ്മാനിച്ചു

ന്യൂഡൽഹി, ആഗസ്റ്റ് 12, 2021

2021 വർഷത്തേക്കുള്ള “കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അന്വേഷണ മികവിനുള്ള മെഡലുകൾ” (Union Home Minister’s Medal for Excellence in Investigation) 152 പോലീസ് ഉദ്യോഗസ്ഥർക്ക് സമ്മാനിച്ചു. കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ ഉയർന്ന പ്രൊഫഷണൽ മാനദണ്ഡങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അന്വേഷണ ഉദ്യോഗസ്ഥരുടെ അത്തരം മികവുകൾ അംഗീകരിക്കാനും ലക്ഷ്യമിട്ട് 2018 ലാണ് ഈ മെഡൽ സ്ഥാപിതമായത്.

ഈ അവാർഡുകൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥരിൽ 9 പേർ കേരളത്തിൽ നിന്നുള്ളവരാണ് – ശ്രീ സുജിത് ദാസ് എസ്, എസ് പി; ശ്രീ ഹരി ശങ്കർ, എ ഐ ജി; ശ്രീ എ അശോകൻ, ഡി വൈ എസ് പി; ശ്രീ സിജു ബി കെ, ഇൻസ്പെക്ടർ; ശ്രീ അലവി സി, ഇൻസ്പെക്ടർ; ശ്രീ ഷിന്റോ പി കുര്യൻ, ഇൻസ്പെക്ടർ; ശ്രീ കെ ജെ പീറ്റർ, ഇൻസ്പെക്ടർ; ശ്രീ വി. വി. ബെന്നി, ഡി വൈ എസ് പി; ശ്രീ പി വിക്രമൻ, ഡി വൈ എസ് പി.

28 വനിതാ പോലീസ് ഉദ്യോഗസ്ഥരും അവാർഡ് ലഭിച്ചവരിൽ ഉൾപ്പെടുന്നു.