നിയമസഭയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

    സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയനേതാക്കളുടെ പ്രതിമയിൽ സ്പീക്കർ എം.ബി രാജേഷ് പുഷ്പാർച്ചന നടത്തി. മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഡോ: ബി.ആർ അംബേദ്കർ, കെ.ആർ നാരായണൻ എന്നീ നേതാക്കളുടെ പ്രതിമകളിലാണ് പുഷ്പാർച്ചന നടത്തിയത്. തുടർന്ന് ജീവനക്കാരുടെ ഗായകസംഘം ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ചടങ്ങിൽ നിയമസഭാ സെക്രട്ടറി എസ്.ബി ഉണ്ണികൃഷ്ണൻ നായർ, നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.