ലഹരി മരുന്ന് കടത്ത് ;എക്സൈസ് വിട്ടയച്ച യുവതി അറസ്റ്റിൽ

കൊച്ചി: കാക്കനാട് നിന്ന് മയക്കുമരുന്ന് പിടികൂടിയ കേസിൽ നേരത്തെ വെറുതെ വിട്ട ത്വയ്ബയെ എക്സൈസ് ക്രൈംബ്രാഞ്ച്  അറസ്റ്റ് ചെയ്തു.ചെന്നൈയിൽനിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന സംഘത്തിൽ ത്വയ്ബയും ഉൾപ്പെട്ടിരുന്നുവെന്നതിന് തെളിവുകൾ ലഭിച്ചു. ത്വയ്ബയും ശബ്‌നയും മുഹമ്മദ് ഫവാസും ശ്രീമോനും ചേർന്നാണ് മയക്കുമരുന്ന് ചെന്നൈയിൽനിന്ന് മയക്കുമരുന്ന് വാങ്ങിയത്.  നാല് മണിക്കൂറോളം നീണ്ട
ചോദ്യം ചെയ്യലിനോടുവിൽ ത്വയ്ബ കുറ്റം സമ്മതിച്ചു. ഉച്ചയോടെ   അറസ്റ്റ് രേഖപ്പെടുത്തി.