സീറ്റൊഴിവ്

തിരുവനന്തപുരം :ടൂറിസം വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്ററില്‍ 2021-22 അധ്യയന വര്‍ഷത്തെ ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഫ്രണ്ട് ഓഫിസ് ഓപ്പറേഷന്‍, ഫുഡ് ആന്റ് ബിവറേജ് സര്‍വീസ് കോഴ്‌സുകളില്‍ പൊതു വിഭാഗത്തില്‍ ഏതാനും സീറ്റുകളും, ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ ഒരു സീറ്റും ഒഴിവുണ്ട്. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫിസില്‍ ഹാജരാകണമെന്നു പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2728340.