പ്ലസ് വൺ പരീക്ഷയ്ക്ക് സ്റ്റേ

    ന്യൂഡല്‍ഹി:  തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കോവിഡ് സാഹചര്യം  ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ എന്‍ ഖാന്‍വിൽക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരീക്ഷ നടത്താനുള്ള തീരുമാനം സ്റ്റേ ചെയ്തത്. സെപ്തംബര്‍ 13 വരെ പരീക്ഷ നിര്‍ത്തിവെക്കുന്നുവെന്നും 13ന് കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.