ഇഎസ്ഐസിയുടെ 185 -ാമത് യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചു; കേരളത്തിനായി ഏഴ് പുതിയ ഡിസ്പെൻസറികൾ

ന്യൂ ഡൽഹി, സെപ്റ്റംബർ 10, 2021

ഉത്തരാഖണ്ഡിലെ ഋഷികേശിൽ ഇന്ന് നടന്ന എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ (ESIC) 185-ാമത് യോഗത്തിൽ കേന്ദ്ര തൊഴിൽ മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചു.

മറ്റ് ചില പ്രധാന തീരുമാനങ്ങൾക്കൊപ്പം, ശ്രീ യാദവ് കേരളത്തിനായി ഏഴ് പുതിയ ഇഎസ്ഐസി ഡിസ്പെൻസറികൾ പ്രഖ്യാപിച്ചു.

‘അടൽ ബീമിത് വ്യക്തി കല്യാൺ യോജന’ 2022 ജൂൺ 30 വരെ നീട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും കാരണത്താൽ ജോലി നഷ്ടപ്പെട്ട, ഇൻഷ്വർ ചെയ്ത വ്യക്തികൾക്ക്, അവരുടെ വേതനത്തിന്റെ 50 ശതമാനം, 3 മാസത്തേക്ക് തൊഴിലില്ലായ്മ അലവൻസായി നൽകുന്ന പദ്ധതിയാണിത്.

ഇഎസ്ഐസി ആശുപത്രികളിൽ എവിടെയെങ്കിലും ഇൻ-ഹൗസ് സൗകര്യങ്ങൾ ലഭ്യമല്ലെങ്കിൽ, രോഗികളെ എംപാനൽ ചെയ്ത സ്വകാര്യ മെഡിക്കൽ കേന്ദ്രത്തിലേക്ക് മാറ്റാമെന്നും യോഗത്തിൽ തീരുമാനിച്ചു. കൂടാതെ, ഐപി-യിൽ നിന്ന് ഇ എസ് ഐ ആശുപത്രി 10 കിലോമീറ്ററിലധികം അകലെയാണെങ്കിൽ, എംപാനൽ ചെയ്ത ആശുപത്രികളെ രോഗികൾക്ക് ചികിത്സയ്ക്കായി നേരിട്ട് സമീപിക്കാം.

ഇ എസ് ഐ സി കോവിഡ് ദുരിതാശ്വാസ പദ്ധതിക്കായി, ദീർഘകാല ധനസഹായം നൽകുന്നതിന് ഒരു പ്രത്യേക ഫണ്ട് അനുവദിച്ചു.

യോഗത്തിൽ തൊഴിൽ സഹമന്ത്രി ശ്രീ രാമേശ്വർ തെലിയും പങ്കെടുത്തു.