സായുധ സേന പതാക ദിന ഫണ്ടിലേക്ക് ഉദാരമായ സംഭാവന നൽകണമെന്ന് രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് അഭ്യർത്ഥിച്ചു

ന്യൂ ഡൽഹി: സെപ്റ്റംബർ 22, 2021

സൈനിക നടപടികൾക്കിടെ കൊല്ലപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്ത ധീരരായ സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും പുനരധിവാസത്തിനും ക്ഷേമത്തിനും വിനിയോഗിക്കുന്ന സായുധ സേന പതാക ദിന ഫണ്ടിലേക്ക് (AFFDF) ഉദാരമായി സംഭാവന ചെയ്യണമെന്ന് രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

AFFDF ഫണ്ടിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ, 7.5 ശതമാനം പ്രവർത്തന ചെലവുകൾക്കും, ബാക്കി മുൻസൈനികരുടെയും  (ESM) / ആശ്രിതരുടെയും ക്ഷേമ, പുനരധിവാസ പദ്ധതികൾക്കുമാണ്  ഉപയോഗിക്കുന്നത്. 2020-21 സാമ്പത്തിക വർഷത്തിൽ AFFDF- ന് കീഴിലുള്ള 38,049 ഗുണഭോക്താക്കൾക്കായി 133.21 കോടി രൂപ ചെലവഴിച്ചു.

2020-21 സാമ്പത്തിക വർഷത്തിൽ 33.35 കോടി രൂപ സമാഹരിച്ചു. കേന്ദ്രസൈനിക ബോർഡ് സെക്രട്ടേറിയറ്റിന്റെ കീഴിൽ രാജ്യ രക്ഷ മന്ത്രിയുടെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് കമ്മിറ്റിയും ഭരണ നിർവ്വഹണത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന എക്സ് സർവീസ്മെൻ വെൽഫെയർ (ESW) സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുമാണ് കേന്ദ്ര ഫണ്ട് നിയന്ത്രിക്കുന്നത്.

AFFD ഫണ്ടിന്റെ ബാങ്ക് വിവരങ്ങൾ ഇനിപ്പറയുന്നവയാണ്:

i  PNB A/C നമ്പർ – 3083000100179875 IFSC: PUNB0308300

ii. SBI A/C നമ്പർ – 34420400623 IFSC: SBIN0001076

iii. ICICI A/C നമ്പർ – 182401001380 IFSC: ICIC0001824