സോളമന്‍ അലക്സ് സിപിഐഎമ്മില്‍ ചേര്‍ന്നു

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും സിപിഐഎമ്മിലേക്കുള്ള നേതാക്കളുടെ കൊഴിച്ചില്‍ വീണ്ടും. കാര്‍ഷിക ബാങ്ക് പ്രസിഡന്റ് സോളമന്‍ അലക്സ് സിപിഐഎമ്മില്‍ ചേര്‍ന്നു.

കെപിസിസി എക്സിക്യൂട്ടിവ് അംഗവും മുന്‍ സെക്രട്ടറിയുമാണ് സോളമന്‍. യുഡിഎഫ് തിരുവനന്തപുരം ജില്ലാ ചെയര്‍മാന്‍ സ്ഥാനവും സോളമന്‍ അലക്സ് വഹിക്കുന്നു.

അതേസമയം, നാലു പേര്‍ പാര്‍ട്ടി വിട്ടപ്പോള്‍ നാനൂറു പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്നായിരുന്നു സോളമന്‍ അലക്സ് പാര്‍ട്ടി വിട്ടതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം. ജനപിന്തുണയില്ലാത്തവരാണ് പാര്‍ട്ടി വിടുന്നത്. ആരും അവര്‍ക്ക് പിന്നാലെ പോകുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.