പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റില്‍

ഇടുക്കി: ഇടുക്കി ആനയിറങ്കലില്‍ പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. കോമ്പാറ പന്നിയാര്‍ സ്വദേശി മുകേഷ് പ്രഭു (24) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ശാന്തന്‍പാറ ആനയിറങ്കലില്‍ പതിനാലു വയസുകാരി പീഡനത്തിനിരയായത്.

തോട്ടം തൊഴിലാളികളായ മാതാപിതാക്കള്‍ ജോലിക്ക് പോയതിനെ തുടര്‍ന്ന് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെയും സഹോദരനെയും ഓട്ടോ ഡ്രൈവറായ മുകേഷ് വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുകയും സഹോദരനെ പാതിവഴിയില്‍ ഇറക്കി വിട്ടതിന് ശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.

പെണ്‍കുട്ടിയെ തിരികെ എത്തിക്കുകയും ചെയ്തു. പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിയുന്നത്. തുടര്‍ന്ന് ശാന്തന്‍പാറ പൊലീസില്‍ പരാതി നല്‍കി. പോക്സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.