അതിഥി (കവിത -ജാനി)

ക്ഷണികമാം ലോകത്തിൽ
ക്ഷണംനേരം നടനമാടി
തിമിർക്കും നരരാണ് നമ്മൾ

പോകേണ്ടതുണ്ട്
ഒഴിഞ്ഞകൈയ്യാൽ
അരങ്ങിലെ ആട്ടം നിർത്തിവച്ച്

അകത്തേക്കെടുത്ത
അവസാന ശ്വാസത്തിൻ
അഹങ്കാരമത്രയും
ആറടിമണ്ണിലെക്കെടുക്കും വരെ

ആർത്തിപിടിച്ചടക്കി
വച്ചതൊക്കെയും
അർത്ഥമില്ലാതെ
എന്നറിയുവാൻപോലും
കഴിയുംമുൻപെ
ഉലകിൽനിന്ന്
വിടപറയേണ്ട അതിഥികൾ