നോബല്‍ പ്രഖ്യാപനം തുടങ്ങി; ഡേവിഡ് ജൂലിയസിനും ആര്‍ഡെം പട്ടാപ്പൂഷ്യനും മെഡിസിനില്‍ പുരസ്‌കാരം

സ്റ്റോക്ക്‌ഹോം: മനുഷ്യശരീരത്തില്‍ ചൂടും സ്പര്‍ശവും തിരിച്ചറിയാന്‍ സഹായിക്കുന്ന സ്വീകരണികള്‍ (റിസെപ്ടറുകള്‍) കണ്ടെത്തിയ രണ്ടു അമേരിക്കന്‍ ഗവേഷകര്‍ 2021 ലെ വൈദ്യശാസ്ത്ര നൊബേല്‍ പങ്കിട്ടു. ബയോകെമിസ്റ്റായ ഡേവിഡ് ജൂലിയസ്, ആര്‍ഡം പറ്റപോഷിയന്‍ എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. 10 ലക്ഷം ഡോളര്‍ (7.2 കോടി രൂപ) സമ്മാനത്തുക ഇരുവര്‍ക്കുമായി ലഭിക്കും.

സ്പര്‍ശവും വേദനയും ചൂടുമൊക്കെ ഏല്‍ക്കുമ്പോള്‍, നമ്മുടെ ശരീരം അത്തരം ഭൗതികസംവേദനങ്ങളെ എങ്ങനെ വൈദ്യുതസ്പന്ദനങ്ങളായി സിരാവ്യൂഹത്തില്‍ (nervous system) എത്തിക്കുന്നു എന്ന സുപ്രധാന കണ്ടെത്തലാണ് ഇരുവരും നടത്തിയത്. വേദന നിവാരണം ചെയ്യാന്‍ പുതിയ വഴി കണ്ടെത്താന്‍ സഹായിക്കുന്ന കണ്ടെത്തലാണിതെന്ന് വിലയിരുത്തപ്പെടുന്നു.

ടി.ആര്‍.പി.വി 1[transient receptor potential cation channel subfamily V member 1 (TrpV1)],ടി.ആര്‍.പി.എം 8Transient receptor potential cation channel subfamily M (melastatin) member 8 (TRPM8),പീസോ എന്നീ ചാനലുകളുടെ കണ്ടുപിടിത്തത്തിനാണ് പുരസ്‌കാരം. ചൂടും തണുപ്പും സമ്മര്‍ദവും എങ്ങനെയാണ് നാഡീപ്രേരണകള്‍ക്ക് തുടക്കമിടുന്നതെന്ന് മനസ്സിലാക്കാന്‍ ഇത് മൂലം കഴിഞ്ഞു. ഈ പ്രേരണകള്‍ ആണ് നമ്മെ ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാട് രൂപപ്പെടുത്താനും   അതിജീവനത്തിനും സഹായിക്കുന്നത്.

കാപ്സൈസിന്‍ എന്ന കുരുമുളക് സംയുക്തമുപയോഗിച്ച പഠനത്തിലാണ്  തൊലിയുടെ അറ്റത്തുള്ള സെന്‍സര്‍ കണ്ടുപിടിച്ചത്. കാലിഫോര്‍ണിയ സര്‍വകലാശാല പ്രഫസ്സറാണ് ജൂലിയസ്.ചര്‍മ്മത്തിലും ആന്തരിക അവയവങ്ങളിലും ഉത്തേജനങ്ങളോട് പ്രതികരിക്കുന്ന  പുതിയ തരം സെന്‍സറുകള്‍ കണ്ടെത്തുന്നതിന് പട്ടാപൂഷ്യന്‍ മര്‍ദ്ദം സെന്‍സ് ചെയ്യുന്ന സെല്ലുകള്‍ ഉപയോഗിച്ചു. ഇദ്ദേഹം  കാലിഫോര്‍ണിയയിലെ സ്‌ക്രിപ്‌സ് റിസര്‍ച്ച് പ്രൊഫസറാണ്.

‘സുപ്രധാനവും വലിയ മാനങ്ങളുള്ളതുമായ കണ്ടെത്തലാണിത്’ -നൊബേല്‍ പുരസ്‌കാര കമ്മറ്റിയിലെ തോമസ് പേള്‍മാന്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ 1955 ല്‍ ജനിച്ച ജൂലിയസ്, ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്നാണ് പി.എച്ച്.ഡി.നേടിയത്.

1967 ല്‍ ലബനനിലെ ബെയ്‌റൂട്ടില്‍ ജനിച്ച പറ്റപോഷിയന്‍, യു.എസില്‍ പസദേനയിലെ കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് പി.എച്ച്.ഡി. നേടിയത്.