തിരുവനന്തപുരം: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിക്കുകയാണെന്ന് റവന്യൂമന്ത്രി കെ രാജന്‍. ഒക്ടോബര്‍ 18 മുതലാണ് ഇത് ആരംഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ആര്‍ ഡി ഒ ഓഫീസിലാണ് ആദ്യത്തെ ഡ്രൈവ് നടത്തുക അതിനു ശേഷം സംസ്ഥാനത്തെ എല്ലാ ആര്‍ഡിഒ ഓഫീസുകളിലും നടത്തും. ചെങ്ങന്നൂരില്‍ ഇതിനായി ആറു സൂപ്രണ്ടുമാരേയും 20 ക്ലര്‍ക്കുമാരേയും പ്രത്യേകം നിയമിച്ചതായും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഭൂമി തരം മാറ്റി നല്‍കപ്പെടും എന്ന പേരില്‍ പലയിടങ്ങളിലും ബാനറുകളും ബോര്‍ഡുകളും കാണാനിടയായിട്ടുണ്ട്. ജനങ്ങള്‍ അത്തരം ആളുകളില്‍ കുടുങ്ങരുത്. നിയമ വിരുദ്ധമായി ഒരു പ്രവര്‍ത്തനവും നടക്കില്ല. അത്തരക്കാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.