സംഘപരിവാറിന്റെ കാവി രാഷ്ട്രീയത്തെ അതേ നാണയത്തില്‍ തന്നെ ചെറുക്കാനുള്ള പ്രിയങ്ക ഗാന്ധിയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ്സിലും പ്രതിഷേധം ശക്തം. ദക്ഷിണേന്ത്യയിലെ നേതാക്കളാണ് പ്രധാനമായും ഇത്തരം ഒരു നീക്കത്തെ എതിര്‍ക്കുന്നത്. ന്യൂനപക്ഷ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴുമെന്നാണ് ഭയം. കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും ഈ ഭീതി ശരിക്കും ഉണ്ട്. യു.പി ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലേക്കാണ് ഉടനെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ലോകസഭ തിരഞ്ഞെടുപ്പിന്റെ ടെസ്റ്റ് റിഹേഴ്സലായാണ് ഈ തിരഞ്ഞെടുപ്പ് ഫലം മാറാന്‍ പോകുന്നത്. സംഘടനാപരമായി തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്സിനെ അധികാരത്തിലേറ്റാന്‍ കാവി നിറം തന്നെയാണ് പ്രിയങ്ക ഗാന്ധി അണിഞ്ഞിരിക്കുന്നത്. വാരണാസിയില്‍ പ്രിയങ്ക ഗാന്ധി നടത്തിയ പ്രസംഗവും അവരുടെ വേഷവും ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. യോഗിയെ വെല്ലും പ്രിയങ്കയെന്നാണ് വ്യാപക കമന്റുകള്‍ പ്രവഹിക്കുന്നത്.
കാശി വിശ്വനാഥ ക്ഷേത്രത്തിലും വാരണാസി ദുര്‍ഗ്ഗാക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് പ്രിയങ്ക പൊതുയോഗത്തിന് എത്തിയിരുന്നത്. സംഘ പരിവാര്‍ നേതാക്കള്‍ ചെയ്യുന്നതു പോലെ നാരായണനും മാതാജിക്കും സ്തുതി ചൊല്ലിയ ശേഷമാണ് അവര്‍ പ്രസംഗം ആരംഭിച്ചിരുന്നത്. കര്‍ഷകര്‍ ഉള്‍പ്പെടെ വലിയ ജനക്കൂട്ടം തന്നെ പ്രിയങ്കയുടെ പ്രസംഗം കേള്‍ക്കാന്‍ വാരണാസിയില്‍ എത്തിയിരുന്നു. കേന്ദ്രം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന യു.പിയിലെ ഭരണം കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഒരു സ്വപ്നം തന്നെയാണ്. പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി യു.പി പിടിക്കുക എന്നതാണ് ഇപ്പോഴത്തെ തന്ത്രം. അതിനു വേണ്ടി ബി.ജെ.പിയുടെ ഹിന്ദുത്വ ‘കാര്‍ഡ് ‘ തന്നെയാണ് യു.പിയില്‍ കോണ്‍ഗ്രസ്സും പുറത്തെടുത്തിരിക്കുന്നത്.
കേന്ദ്ര മന്ത്രിയുടെ മകന് കര്‍ഷകരെ വാഹനം ഇടുപ്പിച്ച് കൊന്ന പശ്ചാത്തലത്തിലാണ് പ്രിയങ്കയെ പങ്കെടുപ്പിച്ച് പെട്ടന്ന് തന്നെ ഒരു പൊതുയോഗം കോണ്‍ഗ്രസ്സ് തട്ടിക്കൂട്ടിയിരുന്നത്. അടുത്തയിടെ പുറത്ത് വന്ന സര്‍വേയില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന 5 സംസ്ഥാനങ്ങളിലും വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസ്സിന് പ്രവചിച്ചിരുന്നത്. ഇതും ‘നിറം’ മാറ്റത്തിന് കോണ്‍ഗ്രസ്സിനെ പ്രേരിപ്പിച്ച പ്രധാന ഘടകമാണ്. വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ പോരാടാന്‍ തുനിഞ്ഞിറങ്ങിയ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ കാവി ‘മുഖം’ മറ്റു പ്രതിപക്ഷ പാര്‍ട്ടികളെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഈ രൂപമാറ്റം കോണ്‍ഗ്രസ്സിന്റെ സെക്യുലര്‍ വോട്ട് ബാങ്കിനെ ബാധിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
കേരളത്തില്‍ ഉള്‍പ്പെടെ പ്രിയങ്കയുടെ വാരണാസിയിലെ ‘പ്രകടനം’ വലിയ രൂപത്തിലാണ് വൈറലായിരിക്കുന്നത്. സി.പി.എം സൈബര്‍ ഗ്രൂപ്പുകള്‍ കോണ്‍ഗ്രസ്സിന്റെ മാറിയ മുഖമായാണ് ഈ ദൃശ്യങ്ങളെ പ്രചരിപ്പിച്ചു വരുന്നത്. കേരളത്തിലെ യു.ഡി.എഫിന്റെ ന്യൂനപക്ഷ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുകയാണ് സി.പി.എം ലക്ഷ്യമിടുന്നത്. ഈ പ്രചരണത്തില്‍ അന്തം വിട്ടിരിക്കുന്നതിപ്പോള്‍ മുസ്ലീം ലീഗാണ്. അവരുടെ അണികളും വലിയ നിരാശയിലാണുള്ളത്.ഈ പോക്കു പോയാല്‍ രാഹുല്‍ വീണ്ടും വയനാട്ടില്‍ മത്സരിക്കാന്‍ ഇറങ്ങിയാല്‍ വെള്ളം കുടിക്കേണ്ടി വരുമെന്നാണ് ലീഗ് അണികളുടെ മുന്നറിയിപ്പ്.
‘നിരക്ഷരരായ ഒരു ജനതയെ മതംപറഞ്ഞും കാശ് കൊടുത്തും ഭീഷണിപ്പെടുത്തിയും കാല്ചുവട്ടില് കെട്ടിയിട്ടിരിക്കുന്ന ഫാസിസ്റ്റുകളുടെ അതേ പാത തന്നെ പിന്തുടര്ന്ന് ഇന്ന് കോണ്‍ഗ്രസ്സ് കാണിക്കുന്ന ‘തെരുവ് നാടകത്തിന് ‘ അവരെ അന്ധതയില്‍ നിന്നും അന്ധകാരത്തിലേക്ക് എത്തിക്കുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കാന്‍ പോകുന്നില്ല’ന്നതാണ് സി.പി.എം സൈബര്‍ പോരാളികളുടെ പ്രതികരണം. ‘ഇപ്പോഴും ആര് എസ് എസ് തീവ്രവാദികള്‍ക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസ്സില്‍ വിശ്വാസമര്‍പ്പിച്ച് ജയ് വിളിക്കുന്ന ജനതയോട് നിങ്ങള്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ് എന്നും ചെമ്പട ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.
‘ഇന്നിവര്‍ വിളിച്ച ശ്ലോകം നാളെ ആളെ തല്ലിക്കൊല്ലാന്‍ സംഘികള്‍ വിളിക്കുന്ന ജയ് ശ്രീറാമായ് മാറുമെന്നും അന്നും പ്രിയങ്ക -രാഹുല്‍ ജോഡികള്‍ പുതിയ കാലത്തിനനുസരിച്ചുള്ള ”ഡോഗ് ഷോ ” ആയി വരുമെന്നുമുള്ള പരിഹാസവും സി.പി.എം സൈബര്‍ ഇടങ്ങളില്‍ വ്യാപകമാണ്. ഇതോടെ വാരണാസിയില്‍ പ്രിയങ്ക കൊളുത്തിയ ‘തീ’ കേരളത്തിലെ യു.ഡി.എഫിനെയാണ് ഇപ്പോള്‍ ശരിക്കും പൊള്ളിച്ചിരിക്കുന്നത്.
നേരിന്റെ രാഷ്ട്രീയം പറഞ്ഞ് ബി.ജെ.പിയെ എതിര്‍ക്കാതെ പരിവാറിന്റെ മാനിറസങ്ങളും ആശയങ്ങളും പരസ്യമായി പ്രകടിപ്പിക്കുന്ന പ്രിയങ്കയുടെ നടപടി തിരിച്ചടിക്കാനുള്ള സാധ്യതയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പിസത്തില്‍ നിന്നും സെമി കേഡറിലേക്ക് യാത്ര തുടങ്ങിയ കേരളത്തിലെ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഇതും അപ്രതീക്ഷിത തിരിച്ചടി തന്നെയാണ്.