പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു

ജമ്മു: പുല്‍വാമയിലും ശ്രീനഗറിലും നടന്ന ഏറ്റുമുട്ടലുകളിലായി സുരക്ഷാസേന ഒരു ഭീകരരെ വധിച്ചു. ശ്രീനഗര്‍ സ്വദേശി ഷാഹിദ് ബാസിര്‍ ഷെയ്ഖിനെ ആണ് സുരക്ഷാസേന വധിച്ചത്. നാട്ടുകാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് സേന പറയുന്നത്.

അതേസമയം പൂഞ്ചിലെ നാര്‍ഗാസ് വനമേഖലയില്‍ ഇന്നലെ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ രണ്ട് സൈനികര്‍ ഇന്ന് വീരമൃത്യുവരിച്ചു. ഇന്നലെയുണ്ടായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും ജവാനുമാണ് വീരമൃത്യു വരിച്ചത്. കൊടുംവനത്തിലെ അതീവ ദൂഷ്‌കരമായ മേഖലയില്‍ വച്ചായിരുന്നു ആക്രമണം.