പറന്നകന്ന സോദരി ( കവിത – ഗഫൂർ എരഞ്ഞിക്കാട്ട് )

വിടരാൻ കൊതിക്കുന്ന മൊട്ടായവൾ
മധുര പതിനെട്ടിലേ
പറന്നകന്നു
ഖുർആൻ അല്പം
മനഃപാഠമാക്കി
വാപ്പാക്ക് എന്നും
കുസൃതി ക്കൂട്ടായ്‌
കാലചക്രത്തെ അധികം
കറക്കാതെ
വാവൂർ കുന്നത്ത്
പള്ളിക്കാട്ടിൽ
എരഞ്ഞിക്കാട്ട് ഹഫ്സ
തൻ വിശ്രമം .
ഓർമകളിൽ തട്ടിയുണർത്തുന്ന
കാലൊച്ച
പറയാതെ പോയൊരു
കനലായിമാറി
സൗമ്യമായ് പെരുമാറി
ഇടക്ക് രൗദ്രമായ്

കാഠിന്യമേറിയ പനിയായിമാറി
ഒടുങ്ങിയാജീവിതം ബഹളങ്ങളില്ലാതെ
ഒരു പുത്ര സൗഭാഗ്യം ഭൂമിക്കായി നൽകി
ചെറുപ്പത്തിലേ വിടചൊല്ലി മറഞ്ഞു
അബ്ദുറഹിമാൻ ഹാജിടെ എട്ടാം പുത്രിയായ്
നാവാമുകുന്ദ തിരുന്നവയായിൽ
ഹൈസ്‌കൂൾ വിദ്യാഭ്യാസം നടത്തി

കോഴിക്കോട്ടൊരു
ആശുപത്രിയിൽ
പരിചരണ റൂമിൽ പരിഹാരമില്ലാതെ
പൂന്തോട്ടമുള്ളൊരു ആശുപത്രി മുറ്റത്ത്
പൂക്കൾ വിരിഞ്ഞത് ആർക്കുവേണ്ടി
അവിടുത്തെ പൂക്കളെ തഴുകി വരുന്ന
കാറ്റിനുമെന്തേ സുഗന്ധമില്ല …
ഒരു ദൈന്യ മുഖവുമായ് ഞാനുമെത്തി
ആ രോഗ വരാന്തയിൽ മൂകനായി

ഓർക്കുന്നു ഞങ്ങൾ ഇന്നും
സ്വീകരിക്കണേ നാഥാ
ഇതും പ്രാർത്ഥനയായ്‌
സ്വർഗീയാരാമം നൽകണേ
നാഥാ നിൻ സവിധത്തിൽ