പടിയിറക്കം (കവിത-അശ്വിൻ കെ. ജെ )

നസ്സിൻ മുറിവുകൾ
താനേ മറക്കുവാൻ
നീ തന്ന വിദ്യ ഞാൻ,
മറന്നു തുടങ്ങിയെന്നറിയാൻ
ഇന്നു നിൻ പടിയിറക്കം സാക്ഷിയായി.

അറിയാതെ വന്ന്
പറയാതെ നിന്ന്
തിരയിളകും കടലെന്ന പോലെ
വിജനമാമെൻ മനസ്സിലൊരാഴത്തിൽ
മുറിവായി
നിൻ പടിയിറക്കം.
യാത്രപറഞ്ഞു പോകുന്ന തിരകളൊന്നും കരയോടടുക്കാതിരുന്നിട്ടില്ല യിന്നോളം.
പറയാനുണ്ടെനിക്കൊന്നുമാത്രം:
നീ പോയ വഴിയേ,
ഞാനിന്നു തനിയേ,
വഴിയറിയാതെ നിലച്ചു പോയെങ്കിൽ
തിരികെയെത്തണം വെളിച്ചമായി

യാത്രപറയാതെ പോകണം
ഇന്നു നീ, എന്തെന്നാൽ
യാത്രപറഞ്ഞു പോകുന്ന തിരകളാരും
കരയോടടുക്കാതിരുന്നിട്ടില്ല യിന്നോളം.
പറയാനുണ്ടെനിക്കൊ ന്നുമാത്രം:
നീ പോയ വഴിയേ,
ഞാനിന്നു തനിയേ,
വഴിയറിയാതെ നിലച്ചു പോയെങ്കിൽ
തിരികെയെത്തണം വെളിച്ചമായി
ഇരുട്ടിൽ അലയുന്ന എനിക്കുവേണ്ടി,
പണ്ടെങ്ങോ പാതി വഴിയിൽ വീണു പോയ
ആ പഴയ കൂട്ടുകാരനു വേണ്ടി.

അശ്വിൻ കെ. ജെ
രണ്ടാംവർഷ ബി.എ മലയാളം
സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, കൊടകര