പെണ്‍മരം (കവിത -ശ്രീകല ഭട്ടതിരിപ്പാട് )

രമാണിവള്‍..
ജന്മമേകിയ മണ്ണില്‍
തഴച്ചവള്‍
വിത്തു പൊട്ടി വിടരും മുന്നേ
പറിച്ചു നടപ്പെട്ടവള്‍
വേനലും മഴയും
സഹിച്ചവള്‍
ജന്മ ജീവിതം പറിച്ചെടുത്താലും
വേരുകള്‍ കുടുംബ
ത്തിലാഴ്ത്തുവോള്‍
ചില്ലയാല്‍ തണലേകുവോള്‍
സ്നേഹശാഖകള്‍
പൂത്തു തളിര്‍ത്തു
സൗഭാഗ്യം, സൗരഭ്യ
മേകുവോള്‍
പൂക്കളില്‍ തേന്‍
നിറച്ചവള്‍
സ്നേഹാമൃതമായ്
പകര്‍ന്നവള്‍
അഗ്നിപരീക്ഷയില്‍
ചുട്ടുപൊള്ളുമ്പോഴും
സ്നേഹശാന്ത
സമുദ്രമാകുന്നവള്‍
കനല്‍വഴികളില്‍
കണ്ണീരു വീഴാതെ
പുഞ്ചിരിപ്പൂക്കളാല്‍
മെത്ത വിരിച്ചവള്‍
നേര്‍ത്ത മഞ്ഞിന്‍കണം
തൂകിയെന്നുമേ
മനം നനഞ്ഞീറനായ്
നമ്രശിരസ്കയായ്
പുതുജന്മമേകി
യസ്തമിക്കുമ്പോഴും
ജന്മസാഫല്യമുതിര്‍ന്നൂ
മിഴികളില്‍…