അവയവങ്ങൾ (കവിത-എ പി അൻവർ വണ്ടൂർ)

മനസ്സ്
…………

മനുഷ്യൻ്റെ
നന്മയുടെ
സ്രോതസ്സ്

തല
………
വീഴാതെ
താങ്ങി
നിർത്തുന്നത്

കണ്ണ്
………..
കാഴ്ച
ഇല്ലാത്തവരുടെ
കണ്ണീർ.

വായ
……….
അടച്ചു വെച്ചാൽ
അപശ്രുതി
അധികരിക്കാത്തത്

കൈ
………..
കൈകാര്യം
ചെയ്യാൻ
കെൽപ്പുള്ളത്.

കാൽ
………..
കാതങ്ങൾ
താണ്ടാൻ
കൂടെപ്പോരുന്നവൻ.