പ്രശസ്ത അര്‍ബുദരോഗ വിദഗ്ദ്ധന്‍ ഡോക്ടര്‍ എം കൃഷ്ണന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത അര്‍ബുദ രോഗ വിദഗ്ധന്‍ ഡോ എം കൃഷ്ണന്‍ നായര്‍(81) അന്തരിച്ചു. ഇന്ന് രാവിലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്? ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ മേധാവിയായിരുന്നു അദ്ദേഹം. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.