കാൻസ് വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം മലയാളിയായ ലക്ഷ്‍മി പുഷ്പക്ക്

ക്ഷ്മി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം ‘കൊമ്പലി’ലെ സംവിധാനത്തിനാണ് പുരസ്‌കാരം. കാൻസിലെ പ്രതിമാസ ഹ്രസ്വ ചലച്ചിത്രമേളയിൽ ഒക്ടോബർ മാസത്തെ മത്സരത്തിലാണ് ലക്ഷ്‍മി പുഷ്പയ്ക്ക് അവാർഡ്. ചിത്രം 2022ൽ നടക്കുനിരിയ്ക്കുന്ന കാൻസ് ഗ്രാൻഡ് ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പല രാജ്യങ്ങളിൽ നിന്നായി തൊണ്ണൂറോളം ചിത്രങ്ങളാണ് അവസാന ഘട്ടം മത്സരത്തിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ടു ചിത്രങ്ങൾ ഇന്ത്യയിൽ നിന്നും ഉണ്ടായിരുന്നു. ‘

കൊമ്പൽ’ നേരത്തെ നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും മികച്ച ചിത്രത്തിനുൾപ്പടെ വിവിധ വിഭാഗങ്ങളിലായി ഒട്ടേറെ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിരുന്നു. വിവിധ ചലച്ചിത്ര മേളകളിൽ നിന്നായി ചിത്രം ഇതുവരെ പന്ത്രണ്ടോളം അവാർഡുകൾ ആണ് നേടിയിട്ടുള്ളത്. ‘കൊമ്പലി’ലെ കഥ ചലച്ചിത്ര വേദികളിൽ മികച്ച പ്രതികരണങ്ങൾ ആണ് വാരിക്കൂട്ടിയത്. ഒരു സ്ത്രീയുടെ മാനസിക ഭൗതീക ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന ചിത്രമാണ് ‘കൊമ്പൽ’. ജോളി ചിറയത്ത് നായികയായ ചിത്രത്തിൽ ബൈജു നെറ്റോ, വിഷ്ണു സനൽ കുമാർ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.

ആരതി എം. ആർ. ചിത്രത്തിന്റെ തിരക്കഥയും ഓമന പി. വിയും പ്രിയ നായരും ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാഗ് മങ്ങാത്തും എഡിറ്റിങ് ആശിഷ് ഗോപിയുമാണ്. ബേസിൽ സി. ജെ. ആണ് ചിത്രത്തിൻറെ പശ്ചാത്തല സംഗീതം നിർവഹിച്ചത്. ഇന്ത്യൻ ക്രീയേറ്റിവ്‌ മൈൻഡ്‌സ് ഫിലിം ഫെസ്റ്റിവലിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാർഡും കൊമ്പലിനു തന്നെയാണ്. പിആർഡിയിൽ വെബ് ആൻഡ് ന്യൂ മീഡിയയിൽ റിസേർച്ച് അസിസ്റ്റന്റ് ആണ് ലക്ഷ്മി പുഷപ. തിരുവനന്തപുരം സ്വദേശിയായ ലക്ഷ്മിയുടെ കൊമ്പൽ ഉടൻ പ്രേക്ഷകരിലെത്തും എന്നാണ് റിപ്പോർട്ടുകൾ.