മലയാളി പെണ്‍കുട്ടി യുഎസില്‍ വെടിയേറ്റു കൊല്ലപ്പെട്ടു

യുഎസില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു. തിരുവല്ല നിരണം സ്വദേശി മറിയം സൂസന്‍ മാത്യുവാണ് കൊല്ലപ്പെട്ടത്. അബലാമയിലെ മോണ്ട്‌ഗോമറിയിലാണ് സംഭവം. നിരണം ഇടപ്പള്ളിപ്പറമ്പില്‍ ബോന്‍മാത്യൂ ബിന്‍സി ദമ്പതികളുടെ മകളാണ്. അബലാമയുടെ തലസ്ഥാനമായ മോണ്ട്‌ഗോമറിയിലണ് ഇവരുടെ വസതിയില്‍ വച്ചായിരുന്നു സംഭവം. ഉറങ്ങുന്നതിനിടെയാണ് 19 കാരിയായ മറിയം സൂസന്‍ മാത്യു അപകടത്തില്‍പെട്ടത്. മുകളിലെ നിലയില്‍ താമസിക്കുന്ന വ്യക്തിയുടെ തോക്കില്‍ നിന്നുള്ള വെടിയുണ്ടയാണ് അപടകടത്തിന് ഇടയാക്കിയത്. ഫോര്‍ തുളച്ചെത്തിയ വെടിയുണ്ടയാണ് മറിയത്തിന്റെ ജീവനെടുത്തത്.  നേരത്തെ ഗള്‍ഫിലായിരുന്ന മറിയം സൂസന്‍ മാത്യൂ നാല് മാസങ്ങള്‍ക്ക് മുമ്പാണ് യുഎസിലെത്തിയത്. മൃതദേഹം വിട്ടുകിട്ടുന്ന മുറയ്ക്ക് കേരളത്തിലേക്ക് കൊണ്ട് എത്തിക്കുന്നതിള്ള നടപടികള്‍ പൂര്‍ത്തിയാക്കും.