കൊവിഡ് വാക്‌സിന്‍ എടുക്കാത്ത 1,707 അധ്യാപക, അനധ്യാപകര്‍ ! മുന്നില്‍ മലപ്പുറം

തിരുവനന്തപുരം: കൊവിഡ് വാക്‌സീനെടുക്കാത്ത അധ്യാപക, അനധ്യാപകരുടെ കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി കെ. ശിവന്‍കുട്ടി. 1,707 അധ്യാപക, അനധ്യാപകര്‍ വാക്‌സീന്‍ എടുത്തിട്ടില്ല.

ഹയര്‍സെക്കന്‍ഡറിയില്‍ 200 അധ്യാപകരും 23 അനധ്യാപകരും വാക്‌സീന്‍ എടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ പേര്‍ മലപ്പുറത്താണ്. രണ്ടാമത് തൃശൂര്‍.