മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ കൂടി തുറന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ കൂടി തുറന്നു. ഒരു സെക്കന്റില്‍ 7300 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. ഒമ്പത് ഷട്ടറുകളാണ് നിലവില്‍ തുറന്നിരിക്കുന്നത്. കൂടുതല്‍ ഷട്ടറുകള്‍ തുറക്കുമെന്നാണ് വിവരം.

വൈകുന്നേരം അഞ്ച് മണി മുതലാണ് തമിഴ്‌നാട് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നു തുടങ്ങിയത്. അഞ്ച് ഷട്ടറുകള്‍ 90 സെന്റിമീറ്റര്‍ വീതവും നാല് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതവുമാണ് തുറന്നിരിക്കുന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ തേക്കടി വനത്തിലും തമിഴ്‌നാട് അതിര്‍ത്തി മേഖലയിലും ശക്തമായ മഴ പെയ്തിരുന്നു. ഇതേത്തുടര്‍ന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി വര്‍ധിച്ചു. തുടര്‍ന്നാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനമായത്. നിലവില്‍ 141.95 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.